തിരൂർ: തലക്കടത്തൂരിനു സമീപം എംവിഡി നടത്തിയ വാഹനപരിശോധനയ്ക്കിടെ മദ്യപിച്ചും നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചും സ്കൂൾ ട്രിപ്പ് വാഹനം ഓടിച്ച ഡ്രൈവറെ പിടികൂടി. തുടർന്ന് തിരൂർ സബ് ആർടി ഓഫീസിലെ എ എം വി ഐയായ അരുൺ മുഹമ്മദ് ഷാ അതേ വാഹനം ഓടിച്ച് കുട്ടികളെ വീടുകളിലെത്തിക്കുകയായിരുന്നു.
ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സമാനമായ പരിശോധനകളും കർശനനടപടികളും തുടരുമെന്നും തിരൂർ ജോയിന്റ് ആർ ടി ഓ സാജു ബക്കർ അറിയിച്ചു. എഎംവിഐമാരായ മഹേഷ് പി, വിഷ്ണുപ്രസാദ്, സ്വാതി ദേവ്, വിപിൻ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
Post a Comment
Thanks