സിവിൽ സർവ്വീസ് കായിക മേളയിൽ മികവ് തെളിയിച്ച് താലൂക്ക് ആശുപത്രിയിലെ ഷീബ.


തിരൂരങ്ങാടി: സിവിൽ സർവ്വീസ് കായികമേളയിൽ മിന്നും പ്രകടനം കാഴ്ചവെച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രി ജീവനക്കാരി ഷീബ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടന്ന സിവിൽ സർവ്വീസ് കായിക മേള 2025 ഓപ്പൺ കാറ്റഗറി വിഭാഗത്തിലാണ് തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി എച്ച്.എ. ഗ്രേഡ് വൺ ജീവനക്കാരിയും പരപ്പനങ്ങാടി ചുടലപ്പറമ്പ് സ്വദേശിയുമായ  പി. ഷീബ മിന്നും പ്രകടനം കാഴ്ചവെച്ചത്. ജാവലിൻ ത്രോയിൽ ഗോൾഡ് മെഡലും ഷോട്ട്പുട്ട് മൽസരത്തിൽ സിൽവർ മെഡലും കരസ്ഥമാക്കി സംസ്ഥാന സിവിൽ സർവ്വീസ് മൽസരത്തിലേക്ക് യോഗ്യത നേടിയത്.

ഇതിന് മുമ്പ് കേരള മാസ്റ്റേഴ്സ് കായിക മേളയിലും  ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടി ദേശീയ മൽസരത്തിന് യോഗ്യത നേടിയിട്ടുണ്ട്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post