കണ്ണൂർ:മട്ടന്നൂർ ചാലോട് മുട്ടന്നൂരിൽ ലോഡ്ജിൽ നിന്ന് എം.ഡി.എം.എ.യുമായി ഷുഹൈബ് വധക്കേസ് പ്രതിയടക്കം ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു. 27.820 ഗ്രാം എം.ഡി.എം.എ സഹിതമാണ് മുട്ടന്നൂരിലെ ഗ്രീൻ വ്യൂ ലോഡ്ജിൽ വച്ച് ആറംഗ സംഘത്തെ മട്ടന്നൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
മട്ടന്നൂർ തെരൂർ പാലയോട് കാനാട് റോഡ് അറഫ മൻസിലിൽ എം.പി മജ്നാസ് (33), മുണ്ടേരി ഏച്ചൂർ തീർത്ഥത്തിൽ രജിന രമേഷ് (33), കണ്ണൂർ ആദികടലായി വട്ടക്കുളം ബൈത്തുൽ ഹംദിൽ എം.കെ മുഹമ്മദ് റനീസ് (31), ചക്കരക്കൽ കോയ്യോട് കദീജ മൻസിലിൽ പി.കെ സഹദ് (28), പഴയങ്ങാടി കായിക്കാരൻ ഹൗസിൽ കെ. ഷുഹൈബ് (43), മട്ടന്നൂർ തെരൂർ പാലയോട് സാജ് നിവാസിൽ കെ. സഞ്‌ജയ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതിൽ സഞ്ജയ് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എടയന്നൂരിലെ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് സംഘം ലോഡ്ജിൽ മുറിയെടുത്തത്. വെള്ളിയാഴ്ച രാത്രിയും ഇന്നലെ പകലുമായി മുറിയിൽ ആളുകൾ വന്ന് പോകുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇന്നലെ വൈകിട്ട് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടിയത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks