അരീക്കോട് സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ; ചിക്കൻ സാൻഡ്‌വിച്ചിൽ നിന്നെന്ന് സംശയം; 2 പേർ മെഡിക്കൽ കോളേജിൽ


അരീക്കോട്: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അരീക്കോട് നടന്ന പരിപാടിയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. കേരള മുസ്ലിം ജമാഅത്ത് ക്രസന്റ് ഓഡിറ്റോറിയത്തിൽ ഇന്നലെ നടത്തിയ പരിപാടിയിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധ യേറ്റത്.


ചിക്കൻ സാൻഡ്‌വിച്ച് കഴിച്ച 35 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടിയ ഇവരിൽ രണ്ടുപേരെ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


വിതരണം ചെയ്ത സാൻഡ്‌വിച്ചിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

Post a Comment

Thanks

Previous Post Next Post