മലപ്പുറം കൂട്ടിലങ്ങാടിയിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി


മലപ്പുറം: കൂട്ടിലങ്ങാടിയിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പറമ്പിൽ പീടിക സ്വദേശിനി ദേവി നന്ദ (23) ആണ് മരിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.


ഇന്നലെ രാത്രി കൂട്ടിലങ്ങാടി പാലത്തിനു മുകളിൽ നിന്നായിരുന്നു യുവതി പുഴയിൽ ചാടിയത്. പാലത്തിൽ നിന്ന് 500 മീറ്റർ അകലെ പുഴയുടെ അരികിൽ കുറ്റിച്ചെടിയിൽ തടഞ്ഞു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മലപ്പുറത്തെ മഹേന്ദ്രപുരി ബാറിലെ ജീവനക്കാരനാണ് പിതാവ്. മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.    

Post a Comment

Thanks

أحدث أقدم