തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക സെപ്റ്റംബർ 2ന്


തിരുവനന്തപുരം |  തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് സെപ്റ്റംബർ 2ലേക്കു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടി. ഈ മാസം 30നു പ്രസിദ്ധീകരിക്കാനാണു നിശ്ചയിച്ചിരുന്നത്. 

പട്ടികയിൽ പേരു ചേർക്കാനും തിരുത്തലുകൾ വരുത്താനുമുള്ള അപേക്ഷകരുടെ ഹിയറിങ്ങിനായി ഈ മാസം 29 വരെ സമയം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നതു നീട്ടണമെന്ന് ഉദ്യോഗസ്ഥരും ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, അപേക്ഷകർ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരുടെ മുൻപിൽ ഹാജരാകുന്ന ഹിയറിങ് നടപടികൾ 29നു തന്നെ അവസാനിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും കലക്ടർമാർക്കും കമ്മിഷൻ നിർദേശം നൽകി.

Post a Comment

Thanks

أحدث أقدم