തിരൂരങ്ങാടി: സംസ്ഥാന സാക്ഷരതാ മിഷൻ ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഏഴാം തരം തുല്യതാ പരീക്ഷ ജി എച്ച് എസ് തൃക്കുളം സ്കൂളിൽ വെച്ച് നടന്നു. ഔപചാരിക ചടങ്ങിന് പ്രേരക് എ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു.
തിരൂരങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കാലൊടി സുലൈഖ മുതിർന്ന പഠിതാവിന് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ജാഫർ കുന്നത്തേരി ആശംസകളർപ്പിച്ചു.
തുടർന്നുള്ള പരീക്ഷയ്ക്ക് പ്രേരക്മാരായ വിജയശ്രീ വി. പി, എം. കാർത്യായനി എന്നിവർ നേതൃത്വം നൽകി. തിരൂരങ്ങാടി ബ്ലോക്കിന് കീഴിലെ പഠിതാക്കളിൽ പരപ്പനങ്ങാടി നഗരസഭയിലെ 64 വയസ്സായ സുഹറബിയാണ് മുതിർന്ന പഠിതാവ്. തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭയിലെ പഠിതാക്കളാണ് പരീക്ഷ എഴുതുന്നത് പരീക്ഷയിൽ വിജയിക്കുന്നവർക്ക് പത്താംതരം തുല്യത കോഴ്സിന് പ്രവേശനം നേടാവുന്നതാണ്.
إرسال تعليق
Thanks