കോഴിക്കോട്: തലക്കുളത്തൂർ സ്വദേശിനി 103 വയസുള്ള മണ്ണാറത്തുകണ്ടി കല്യാണിക്ക് ആധാർ കാർഡില്ലാത്തതു കാരണം കർഷകത്തൊഴിലാളി പെൻഷൻ നിഷേധിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് സ്വമേധയാ കേസെടുത്ത് ജില്ലാ കളക്ടറിൽ നിന്നും റിപ്പോർട്ട് തേടി.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. സെപ്റ്റംബർ12ന് വെസ്റ്റ്ഹിൽ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
കൈ വിരലുകൾ പതിയാത്തതും കണ്ണുകൾ വ്യക്തമാകാത്തതും പ്രായാധിക്യം കാരണവും കല്യാണിക്ക് ആധാർ കാർഡ് എടുക്കാൻ കഴിയുന്നില്ല. ആധാർ കാർഡ് നിർബന്ധമാക്കിയതോടെയാണ്
വയോധികക്ക് പെൻഷൻ നിഷേധിച്ചത്. ഒരു വർഷമായി ഇവർക്ക് പെൻഷൻ ലഭിക്കുന്നില്ലെന്നാണ് പരാതി.
Post a Comment
Thanks