തിരൂരങ്ങാടി: ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം ദേശാഭിമാനവും ദേശീയ ഏകതയും നിറഞ്ഞ അന്തരീക്ഷത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ കൊടിയത്തൂർ എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ ദേശഭക്തിഗാനങ്ങളും ദേശസ്നേഹ പ്രസംഗങ്ങളും നിറഞ്ഞു. മുസ്തഫ ചെറുമുക്ക്
പി. ഇസ്മായിൽ,ഷംസുദ്ധീൻ കാനാഞ്ചേരി,ഹാരിഷ് ബാബു, എം.പി.അലവി,എസ് ഖിളർ , ഡോ: ടി.പി. റാഷിദ്, പി. ഹബീബ്, പി.ഫഹദ്, കെ. റംല, പി.റസീന, കെ.വനജ, എൻ.എസ്.എസ്, സ്കൗട്ട്സ് & ഗൈഡ്സ്, റൈഞ്ചേഴ്സ്, ജെ.ആർ സി അംഗങ്ങൾ നേതൃത്വം നൽകി.
Post a Comment
Thanks