താഴെചേളാരി-പരപ്പനങ്ങാടി റോഡ് ജങ്ഷൻ വികസിപ്പിക്കൽ പ്രവൃത്തി ഇന്ന് ആരംഭിക്കും


തേഞ്ഞിപ്പലം: താഴെചേളാരി-പരപ്പനങ്ങാടി റോഡ് ജങ്ഷൻ വികസിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി റോഡ് വികസിപ്പി ക്കൽ നിർമ്മാണ പ്രവൃത്തി ഇ ന്ന് ആരംഭിക്കുമെന്ന് പി. അ ബ്ദുൽ ഹമീദ് എം.എൽ.എ അ റിയിച്ചു. ദേശീയപാത സർവീ സ് റോഡിൽ നിന്നും താഴെചേ ളാരി-പരപ്പനങ്ങാടി റോഡിലേ ക്ക് വാഹനങ്ങൾ കടന്നുപോകുന്നതിന് തടസം നേരിട്ടിരുന്നു. 


സർവീസ് ബസുകളും ഭാരമേറിയ ചരക്ക് ലോറികളടക്ക മുള്ള വലിയ വാഹനങ്ങൾ തിരിയുന്നതിനും ഏറെ പ്രയാസം നേരിട്ടിരുന്നു. ഇതെതുടർന്ന്

ജങ്ഷൻ വികസിപ്പിക്കാനായി കൂടുതൽ സ്ഥലം ഏറ്റെടുക്കണമെന്ന നിർദേശവുമായി ജനപ്രതിനിധികൾ രംഗത്ത് വന്നു. പലതവണ ദേശീയപാത അധി കൃതരെ സമീപിച്ചെങ്കിലും വി കസന ആവശ്യം അംഗീകരി ക്കാതെ ഫയൽ തിരിച്ചയച്ചു. ഈ വിഷയവുമായി ബന്ധപ്പെ ട്ട് എം.എൽ.എ നിയമസഭയിൽ സബ്‌മിഷൻ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി സ്ഥലം സന്ദർശിക്കാമെന്ന് മറുപടി നൽകിയെങ്കിലും നടന്നില്ല. തുടർന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ ദേശീയപാത വിഭാഗം മുൻ റീജിയണൽ ഓഫീ സർ ആർ. എൽ മീണ, മുൻ പ്രൊജക്ട് ഡയറക്ടർ അനു ഷൂൽ ശർമ്മ, ജില്ലാ കലക്ടർ വി നോദ് കുമാർ അടക്കമുള്ളവർ സ്ഥലം സന്ദർശിക്കുകയും ആ വശ്യകത എം.എൽ.എ നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് ദേശീയപാത വിഭാഗം ഹെഡ്ക്വാർട്ടറിലേക്ക് പ്രൊപ്പോസൽ അയച്ചതോടെയാണ് സ്ഥലം ഏറ്റെടുക്കലിന് അംഗീകാരം ലഭിച്ചത്. 14.39 സെ ൻ്റോളം ഭൂമി 1,39,05165 രൂപ വകയിരുത്തിയാണ് ദേശീയപാത സ്വകാര്യ വ്യക്തിയിൽ നിന്ന് സ്ഥലം ഏറ്റെടുത്തത്.

Post a Comment

Thanks

Previous Post Next Post