3 മാസം പ്രായം ഉള്ള കുഞ്ഞിനും രോഗ ലക്ഷണമുള്ളതിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് ആശങ്കയുണ്ട്. ജില്ലയിൽ ഇത്തരം രോഗലക്ഷണങ്ങള്‍ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. അതേ സമയം രോഗത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിൽ സങ്കീര്‍ണതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് രോഗലക്ഷണം കണ്ടതിൽ കൂടുതൽ പരിശോധനകള്‍ നടത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. പരിശോധന ഫലം വന്നതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും.
താമരശ്ശേരി 4ാം ക്ലാസ് വിദ്യാർത്ഥി അമീബിക് മസ്തിഷ്ക ജ്വരം വന്നു മരിച്ച സംഭവത്തിൽ സ്കൂളിൽ ബോധവത്കരണം നടത്താനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്. കൊരങ്ങാട് എൽപി സ്കൂളിൽ നാളെ ബോധവത്കരണ ക്ലാസ് നൽകും. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആണ് ക്ലാസ് നൽകാനുദ്ദേശിക്കുന്നത്. താമരശ്ശേരിയിൽ മരിച്ച കുട്ടിയുടെ സഹോദരങ്ങള്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നു. എന്നാൽ ഇവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവിടെയുള്ള ജലാശയങ്ങളിൽ കുളിക്കരുത് തുടങ്ങിയ ജാഗ്രത നിര്‍ദേശങ്ങള്‍ ഇന്നലെ തന്നെ പുറത്തുവിട്ടിരുന്നു.
Post a Comment
Thanks