തിരുവനന്തപുരം: കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ നിര്‍ത്തിവച്ച ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ ഇന്ത്യന്‍ റെയില്‍വേ പുനസ്ഥാപിച്ചു. ദക്ഷിണ റെയില്‍വേയുടെ കീഴില്‍ വിവിധ ട്രെയിനുകളുടെ 59 സ്റ്റോപ്പുകളാണ് പുനസ്ഥാപിച്ചത്. ഇതില്‍ 14 എണ്ണം കേരളത്തിലാണ്. ഇതിന് പുറമെ 15 ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു.
പുതിയ സ്റ്റോപ്പുകള്‍:
നിലമ്പൂര്‍ – കോട്ടയം – നിലമ്പൂര്‍ എക്‌സ്പ്രസ്: മേലാറ്റൂര്‍, പട്ടിക്കാട്, കുലുക്കല്ലൂര്‍.
തിരുവനന്തപുരം – വെരാവല്‍ എക്‌സ്പ്രസ്: കൊയിലാണ്ടി, പയ്യന്നൂര്‍, കാരയ്ക്കല്‍.
എറണാകുളം – കാരയ്ക്കല്‍ എക്‌സ്പ്രസ്: ഒറ്റപ്പാലം, നിലമ്പൂര്‍.
തിരുവനന്തപുരം – രാജ്യറാണി എക്‌സ്പ്രസസ്: തിരുവല്ല, മംഗലാപുരം.
തിരുവനന്തപുരം എക്‌സ്പ്രസസ്: തിരുവല്ല
ചെന്നൈ – ഗുരുവായൂര്‍ എക്‌സ്പ്രസസ്: ഹരിപ്പാട്, ഗുരുവായൂര്‍.
ചെന്നൈ എക്‌സ്പ്രസസ്: ചിറയിന്‍കീഴ്, ഹരിപ്പാട്.
നാഗര്‍കോവില്‍ – ഗാന്ധിദാം എക്‌സ്പ്രസ്: കൊയിലാണ്ടി, പയ്യന്നൂര്‍, കാഞ്ഞങ്ങാട്.
തിരുവനന്തപുരം നോര്‍ത്ത്- ശ്രീ ഗംഗാ നഗര്‍ എക്‌സ്പ്രസസ്: കൊയിലാണ്ടി
ഈ മാസം 24നുള്ളിലെ വിവിധ ദിവസങ്ങളിലായി സ്റ്റോപ്പുകള്‍ പ്രാബല്യത്തില്‍ വരും.
Post a Comment
Thanks