തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ


  തിരൂര്: കൂട്ടായിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലു പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.



നാലു പേരും സഹോദരങ്ങളാണ്. ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകീട്ട് 5 മണിയോടെ വാടിക്കലിൽ വെച്ചാണ് യുവാവ് കുത്തേറ്റ് മരിച്ചത്. കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ ആണ് മരിച്ചത്. 


സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Thanks

Previous Post Next Post