ബഡ്സ് സ്കൂളുകളിൽ ഫിസിയോ - സ്പീച്ച് തെറാപിസ്റ്റ് സേവനം ലഭ്യമാക്കും.

 


തിരൂരങ്ങാടി: കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂളുകളിൽ ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ സ്പെഷലിസ്റ്റുകളുടെ സേവനം ലഭ്യമാക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവ്.  ഇവർ സേവനം ചെയ്യുന്ന ഓരോ ദിവസത്തിനും 1180 രൂപ വേതനം നൽകുന്നതിനും നിർദേശം നൽകിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു.

ഭിന്നശേഷി ക്കാരുടെ പുനരധിവാസത്തിന്  പ്രവർത്തിക്കുന്ന

സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകനും സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി ചെയർമാനുമായ അഷ്റഫ് കളത്തിങ്ങൽ പാറ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. കൂടാതെ അംഗനവാടികളിലും ലോവർ പ്രൈമറി സ്കൂളുകളിലും പഠിക്കുന്ന കുട്ടികളുടെ സംസാര വൈകല്യം ഉൾപ്പെടെയുള്ള മറ്റു വിത്യസ്ഥ  വൈകല്യങ്ങൾ ബാല്യകാലത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിൽസ നൽകുന്നതിലേക്കായി തദ്ദേശ ഭരണ സ്ഥാപന തലത്തിൽ സ്പീച്ച് ആന്റ് ഒക്യൂപേഷണൽ തെറാപ്പി നൽകാൻ കഴിയുന്ന സ്പെഷ്യലിസ്റ്റുകളുടെ സേവനം ഒരു മാസത്തിൽ രണ്ട് തവണയെങ്കിലും ലഭ്യമാക്കാനും തദ്ദേശ ഭരണ സ്ഥാപന തലത്തിൽ ആവശ്യമായ സൗകര്യങ്ങളോടെ  ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുന്നതിനും  ഉത്തരവിൽ നിർദ്ദേശ ശം നൽകിയിട്ടുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറിക്ക് വേണ്ടി ജോയിന്റ് സെക്രട്ടറി ടി.വി. ദീപ അഷ്റഫ് കളത്തിങ്ങൽ പാറയെ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post