ബാലുശ്ശേരി: ബാലുശ്ശേരി തേനാക്കുഴിൽ വയറിങ് ജോലികൾ കഴിഞ്ഞ പുതിയ വീട്ടിലെ ഇരുനിലകളിലെയും ചുമരിൽ നിന്നും 70,000 രൂപയോളം വിലവരുന്ന വൈദ്യുത വയറുകൾ മോഷണം പോയി. തേനാക്കുഴി വടക്കേപടിനിലത്ത് ഡോ. വി.കെ. വിശ്വംഭരന്റെ വീട്ടിലാണ് മോഷണം നടന്നത്. സ്വിച്ച് ബോർഡുകളിലേക്കും ഡിബിയിലേക്കും ചുമരിനുള്ളിലൂടെ വലിച്ചിട്ട വയറുകൾ മുറിച്ചുമാറ്റിയെടുത്ത നിലയിലാണ്.
ഡോക്ടറുടെ സഹോദരൻ കഴിഞ്ഞദിവസം വീടുതുറന്ന് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. ബാലുശ്ശേരി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശമായ ശിവപുരത്ത് എസ്എംഎംഎയുപി സ്കൂളിൽ നിന്നും കഴിഞ്ഞദിവസം ലാപ്‌ടോപ്പുകളും മോഷണം പോയിരുന്നു
Post a Comment
Thanks