അഭിമുഖ അറിയിപ്പ് | എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഡ്രൈവ്


കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററിൽ ഓഗസ്റ്റ് 12ന് രാവിലെ 10.30ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. സൈറ്റ് എഞ്ചിനീയർ, സൈറ്റ് സൂപ്പർവൈസർ, കരിയർ ഏജന്റ്, ടെലികോളർ കം ഓഫീസ് സ്റ്റാഫ്, മെക്കാനിക്കൽ ടീച്ചിങ് ഫാക്കൽറ്റി എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കും. 

എസ്.എസ്.എൽസി, ഡിഗ്രി, ബിടെക്/എംടെക്-സിവിൽ, ഡിപ്ലോമ/ഐടിഐ-ഓട്ടോകാഡ് ആൻഡ് ത്രീഡി, സോഫ്റ്റ്‌വെയർ മെക്കാനിക്ക് എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 300 രൂപ ഫീസ് അടച്ച് സ്പോട്ട് രജിസ്ട്രേഷൻ നടത്തിയും പങ്കെടുക്കാം.

 ഫോൺ: 0495 2370176.

Post a Comment

Thanks

أحدث أقدم