ഹൃദയാഘാതം; എടരിക്കോട് സ്വദേശി അബൂദാബിയിൽ മരണപ്പെട്ടു


അബൂദാബി- എടരിക്കോട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അബൂദാബിയിൽ നിര്യാതനായി. കോട്ടക്കൽ എടരിക്കോട് നെല്ലിയോളി മൊയ്തുട്ടിയുടെ മകൻ മുനീർ (40)ആണ് മരണപ്പെട്ടത്.


അബുദാബി റീം ഐലൻഡിൽ ഡ്രൈവറായി ജോലിചെയ്തുകയായിരുന്നു മുനീർ. മൂന്നാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. വ്യാഴാഴ്ച രാവിലെ റൂമിൽനിന്ന് പുറത്തുവരാതിരു ന്നതിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീ സിൽ അറിയിക്കുകയായിരുന്നു. ബനിയസ് മോർച്ചറിയിൽസൂക്ഷിച്ച മൃത ദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധു ക്കൾ അറിയിച്ചു. ഭാര്യ: ഹാഫിറ. മൂന്ന് മ ക്കളുണ്ട്.

Post a Comment

Thanks

أحدث أقدم