തിരൂരങ്ങാടി : ദാറുൽ ഹുദയിലേക്കുള്ള സി.പി.ഐ.എമ്മിന്റെ മാര്‍ച്ച് മത സ്ഥാപനങ്ങളോടുള്ള വെല്ലുവളിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് പറഞ്ഞു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നാണ് അവരുടെ നേതാവ് പറഞ്ഞിട്ടുള്ളത്. വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്്‌ലാമിക യൂണിവേഴ്‌സിറ്റിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് നടത്തിയ ഈ മാര്‍ച്ച് സി.പി.ഐ.എം ആര്‍.എസ്.എസ് ചര്‍ച്ചയുടെ ഭാഗമാണെന്ന് സംശയിക്കുന്നു. ലൗ ജിഹാദ്, മുസ്ലിം രാജ്യം അങ്ങനെ ആര്‍.എസ്.എസ് ഏറ്റെടുത്ത എല്ലാ കാര്യങ്ങളും ആദ്യം പൊതുസമൂഹത്തില്‍ അവതരിപ്പിച്ചത് സി.പി.ഐ.എമ്മിന്റെ നേതാക്കളാണ്. ഇതും അങ്ങനെ തന്നെ കാണുന്നു.
മാര്‍ച്ചിന് ആധാരമായി അവരുന്നയിച്ച കാര്യങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്. അതിന് കൃത്യമായ പരിഹാരം ദാറുല്‍ ഹുദ തന്നെ കണ്ടിട്ടുണ്ട്. അതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ദാറുല്‍ ഹുദയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഖുതുബുസ്സമാന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സി.പി.ഐ.എം നേതാവിന്റെ ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയം, ഇപ്പോള്‍ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന ഹൈലേറ്റ് മാള്‍ എന്നിവക്കെതിരെ ഒന്നും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാണാത്ത സി.പി.ഐ.എം ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ മാത്രം അത് കാണുന്നതിനെ കേവലം പരിസ്ഥിതി സ്‌നേഹമായി മാത്രം കാണാനാകില്ല.
തിരൂരങ്ങാടി വില്ലേജുമായി ബന്ധപ്പെട്ട് അവസാനം വയല്‍ നികത്തലിന് സ്റ്റോപ്പ് മെമ്മോ നല്‍കിയത് ഖുതുബുസ്സമാന്‍ സ്‌കൂളിനാണ്. വയല്‍ നികത്തലുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് തന്നെ സ്വപ്‌ന സൗണ്ടിനെതിരെയും പരാതിയുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇടത് നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയം പ്രവര്‍ത്തിക്കുന്നത് തന്നെ അനധികൃതമാണെന്നാണ് പറയുന്നത്. കടലുണ്ടി പുഴ നശിപ്പിക്കും വിധം കെട്ടിപ്പൊക്കുന്ന ഹൈലേറ്റ് മാളും അവിടെ തന്നെയുണ്ട്. ഇതെല്ലാം ഉണ്ടെന്നിരിക്കെ ദാറുല്‍ ഹുദയില്‍ മാത്രം പരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാണുന്നത് എന്തിനാണെന്ന് ചിന്തിക്കാവുന്നതാണ്.
സി.പി.ഐ.എം ഈ നടത്തിയ മാര്‍ച്ച് ചിലര്‍ ആര്‍.എസ്.എസുമായുണ്ടാക്കിയ ധാരണയുടെ ഭാഗമാണെന്ന് സംശയിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കൂട്ടുകച്ചവടവും ചില വര്‍ഗ്ഗീയ താല്‍പര്യങ്ങള്‍ക്ക് വഴിമരുന്നിടലുമാണിതിന്റെ ലക്ഷ്യം. ഈ സമരത്തെ ജനങ്ങള്‍ അങ്ങനെ തന്നെ കണ്ട് മുന്നോട്ട് പോകും. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിച്ച് ശക്തമായി തന്നെ മുന്നോട്ട് പോകാന്‍ ദാറുല്‍ഹുദക്ക് കഴിയും. ദാറുല്‍ ഹുദക്ക് പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതയും റസാഖ് പറഞ്ഞു,
Post a Comment
Thanks