ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു


മലപ്പുറം: ശക്തമായ കാറ്റില് മലപ്പുറത്തെ ഗവണ്മെന്റ് സ്കൂളിന്റെ മേല്ക്കൂരയുടെ ഒരു ഭാഗം അടര്ന്നുവീണു. പറപ്പൂര് പഞ്ചായത്തിന് കീഴിലെ സ്കൂളിലാണ് സംഭവം.

കാലപ്പഴക്കമുള്ള ഇളകി നില്ക്കുന്ന ഷീറ്റുകള് മാറ്റാന് 2019 ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് പിടിഎയുടെ പരാതി. ഇന്നലെ രാവിലെ 11 മണിക്കുണ്ടായ കനത്ത കാറ്റിലാണ് മേല്ക്കൂരയുടെ ചെറിയ ഭാഗം മുറ്റത്തേക്ക് അടര്ന്നുവീണത്. ഈ സമയത്ത് കുട്ടികള് പരീക്ഷയെഴുതാന് ക്ലാസ്സില് കയറിയതിനാല് അപകടം ഒഴിവായി.

സ്കൂള് കെട്ടിടത്തിന്റെ രണ്ട് നിലയും കോണ്ക്രീറ്റ് ആണെങ്കിലും അതിന് മുകളിലുണ്ടായ ചോര്ച്ച തടയാനായാണ് ഷീറ്റുകള് സ്ഥാപിച്ചിരുന്നത്. എന്നാല് ഇത് ജീര്ണിച്ച അവസ്ഥയിലാണ് ഉള്ളതെന്നും എത്രയും വേഗം മാറ്റി സ്ഥാപിക്കണമെന്നും പറപ്പൂര് പഞ്ചായത്തിനോട് തുടര്ച്ചയായി ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന കാരണത്താല് മാറ്റിവെക്കുകയായിരുന്നുവെന്ന് നാട്ടുകാര് പറഞ്ഞു.

Post a Comment

Thanks

أحدث أقدم