മലപ്പുറം: നിലമ്ബൂരില്‍ പന്നിയുടെ ആക്രമണത്തില്‍ കോളേജ് അധ്യാപകന് പരുക്കേറ്റു. മലപ്പുറം നിലമ്ബൂര്‍ അമല്‍ കോളേജ് മുനീര്‍ അഗ്രഗാമിയെന്ന അധ്യാപകനാണ് പരിക്കേറ്റത്.കുട്ടിയെ മദ്‌റസയില്‍ ആക്കി മടങ്ങുന്നതിനിടെയാണ് പന്നിയുടെ ആക്രമണമുണ്ടായത്.
രാവിലെ 7.10 ഓടെ മൈലാടി ഗവ യുപി സ്‌കൂളിന് സമീപത്തുകൂടി നടന്നു വരുന്നതിനിടെ പന്നി ആക്രമിക്കുകയായിരുന്നു. മുനീറിന്റെ കാലിന്റെ തുടക്കാണ് സാരമായി പരിക്ക് പറ്റിയത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മുനീറിന്റെ കയ്യിലുണ്ടായിരുന്ന രണ്ടു വയസുകാരനായ കുട്ടി പന്നിയുടെ ആക്രമണത്തില്‍ തെറിച്ചുവീണു. കുട്ടി വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
Post a Comment
Thanks