നിമിഷപ്രിയയുടെ പേരിൽ വ‍്യാജ പണപ്പിരിവ് നടത്തുന്നു; കെ.എ. പോളിനെതിരേ മുഖ‍്യമന്ത്രിക്ക് പരാതി


തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി വ‍്യാജപണപ്പിരിവ് നടത്തുന്നുവെന്നാരോപിച്ച് കെ.എ. പോളിനെതിരേ മുഖ‍്യമന്ത്രിക്ക് പരാതി.


നിമിഷപ്രിയ ആക്ഷൻ കമ്മിറ്റിയാണ് മുഖ‍്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. സുഭാഷ് ചന്ദ്രനാണ് പരാതി നൽകിയത്.

കഴിഞ്ഞ ദിവസം നിമിഷപ്രിയയുടെ മോചനത്തിനായി 8 കോടി രൂപ ആവശ‍്യമാണെന്നും അതിനായി വിദേശകാര‍്യ മന്ത്രാലയത്തിന്‍റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും ആവശ‍്യപ്പെട്ട് കെ.എ. പോൾ എക്സിൽ കുറിച്ചിരുന്നു.


എന്നാൽ ഇത് വ‍്യാജമാണെന്ന് വിദേശകാര‍്യ മന്ത്രാലയം വ‍്യക്തമാക്കിയിരുന്നു. കെ.എ. പോളിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നും നിമിഷപ്രിയയുടെ പേരിൽ കോടികൾ പിരിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു

Post a Comment

Thanks

أحدث أقدم