വ്യായാമം ചെയ്യുന്നതിനിടയില്‍ ആളുകള്‍ കുഴഞ്ഞുവീഴുന്ന സംഭവങ്ങള്‍ വർധിക്കുന്ന ആശങ്കാജനകമാണ്. എന്നാല്‍, തീവ്രതയേറിയ വ്യായാമങ്ങളല്ല ഇവിടെ വില്ലനെന്ന് പറയുകയാണ് കാർഡിയോളജിസ്റ്റ് അലോക് ചോപ്ര.മറിച്ച്, നാം അവഗണിക്കുന്ന ചില കാരണങ്ങളാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. 40 വയസ്സിനെ താഴെയുള്ളവരില്‍ ഹൃദ്രോഗ സാധ്യത വർധിക്കുന്നതിന്റെ കാരണത്തെക്കുറിച്ചും ഡോക്ടർ വ്യക്തമാക്കുന്നു.
വർഷങ്ങളോളം ശ്രദ്ധിക്കപ്പെടാതെ പോകുന്ന അടിസ്ഥാനപരമായ ഉപാപചയ പ്രശ്നങ്ങളാണ് അനാരോഗ്യത്തിന് കാരണം. അതിനാല്‍, വ്യായാമം ഒഴിവാക്കുകയല്ല ചെയ്യേണ്ടത്. മറിച്ച്, ഗുരുതരമാകുന്നതിന് മുമ്ബ് നിശബ്ദമായ അപകട ഘടകങ്ങളെ കണ്ടെത്തി പരിഹരിക്കുന്നതാണ്. തീവ്രതയേറിയ വ്യായാമങ്ങള്‍ക്കിടയില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഒരുപാട് സംഭവിക്കാറുണ്ട്. എന്നാല്‍, ഇത് പലപ്പോഴും രോഗലക്ഷണം പുറത്തുവരുന്നതാണ്. അല്ലാതെ, രോഗത്തിന് പിന്നിലെ കാരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് യഥാർഥ പ്രശ്നം
ട്രെഡ്മില്‍ അല്ല പ്രശ്നമെന്നും അവഗണനയാണ് അനാരോഗ്യത്തിന് കാരണമാകുന്നത് എന്നാണ് അലോക് ചോപ്ര പറയുന്നത്. യഥാർഥ വല്ലൻ മറ്റ് ചില കാര്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോശമായ ഉപാപചയ ആരോഗ്യം(Metabolic Health), ഇൻസുലിൻ പ്രതിരോധം, വിട്ടുമാറാത്ത വീക്കം(Inflammation),അമിതമായ മാനസിക പിരിമുറുക്കം, മോശം ഉറക്കവും, വിശ്രമവും, പോഷകക്കുറവുള്ള ഭക്ഷണക്രമം, വ്യായാമം ആരംഭിക്കും മുമ്ബ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയുമൊക്കെ ചില പ്രശ്നങ്ങള്‍ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ നമുക്കുണ്ടായേക്കാം. ഡോക്ടറുടെ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങള്‍. എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിനവ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസികമായുള്ള തയ്യാറെടുപ്പും ഇതിന് പ്രധാനമാണ്.
ഏതുതരം വ്യായാമമാണെങ്കിലും പതിയെ ചെയ്യാൻ തുടങ്ങാം. നടത്തം, ഓട്ടം, നീന്തല്‍, വിവിധതരം കളികള്‍, ജിമ്മിലെ വ്യായാമങ്ങള്‍ തുടങ്ങിയവയെല്ലാം ഘട്ടംഘട്ടമായി ചെയ്യാം. മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തിക്കൊണ്ടുവരികയാണ് ആദ്യം വേണ്ടത്.
ജിമ്മിലാണെങ്കില്‍ ശരീരത്തെ ചെറിയ വ്യായാമങ്ങളിലൂടെ ഒരുക്കിയെടുത്ത ശേഷമേ സൈക്കിള്‍, ട്രെഡ് മില്‍ തുടങ്ങിയവയിലേക്ക് കടക്കാവൂ. രക്തസമ്മർദം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയവ ചിലർക്ക് ഉണ്ടാകാം.
സ്ത്രീകളിലാണെങ്കില്‍ കൂടുതലായി ഫൈബ്രോയിഡ്, പി.സി.ഒ.ഡി., തൈറോയിഡ് പ്രശ്നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോതെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം. വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകള്‍ക്ക് സ്ട്രെച്ചിങ് നല്‍കണം. അഞ്ചുമിനിറ്റ് വാംഅപ് ചെയ്തേശഷം വ്യായാമത്തിലേക്ക് കടക്കാം. വർക്ക്‌ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീല്‍സ് കഴിക്കാം. മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും. ആദ്യഘട്ടത്തില്‍ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങള്‍ ചെയ്തുതുടങ്ങാം.
അമിതഭാരമുള്ളവർ ഒരു പേഴ്സണല്‍ ട്രെയിനറുടെ കീഴില്‍ പരിശീലനം ചെയ്യുന്നതാണ് നല്ലത്. വർക്ക്‌ഔട്ട്, ഭക്ഷണം എന്നിവയെക്കുറിച്ച് കൃത്യമായ നിർദേശം ലഭിക്കാൻ അത് നല്ലതാണ് വ്യായാമത്തിനിടെ ക്ഷീണം തോന്നിയാല വിശ്രമിക്കുകയും ദാഹിക്കുമ്പോള്‍ ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.
إرسال تعليق
Thanks