കൂരിയാട്: ദേശീയപാത ആറുവരിയാക്കി പുനർനിർമിക്കുന്നതിനിടെ പാത തകർന്ന വേങ്ങര, കൂരിയാട് വയഡക്‌് പാലം നിർമിക്കുന്നതിനായി തൂണുകൾക്കുള്ള പൈലിങ് തുടങ്ങി. വയഡക്ട‌് നിർമിക്കാനുള്ള മണ്ണു പരിശോധനയും പരിശോധനാ പൈലിങ്ങും കഴിഞ്ഞ് കരാറുകാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിരുന്നു.
കൂരിയാട് അടിപ്പാതയ്ക്കു വേണ്ടി നിർമിച്ച പാലംമുതൽ കൂരിയാട് പാടത്തിനും കൊളപ്പുറം പാടത്തിനും ഇടയിൽ ദേശീയപാതയ്ക്കു കുറുകെ നിർമിച്ച ആദ്യം പാലം വരെയാണ് വയഡക്ട് നിർമിക്കുക. ഇത് മുന്നൂറ് മീറ്ററിൽ താഴെമാത്രമേ നീളം വരൂ.
വിദഗ്‌ധസമിതിയുടെ നിർദ്ദേശപ്രകാരം കൂരിയാട് മേൽപ്പാലത്തിൽനിന്ന് 400 മീറ്റർ ദൂരത്തിലാണ് വയഡക്ട് പാലം നിർമിക്കുക എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ നാട്ടുകാരും ജനപ്രതിനിധികളും ഇത്രയും ദൂരം പോരെന്നും പാടത്തിന് കുറുകെ ദേശീയപാത കടന്നുപോകുന്ന ഭാഗത്ത് മുഴുവനായും വയഡക്ട‌് നിർമിക്കണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു.
إرسال تعليق
Thanks