മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്‌തോ? വാഹനം ഓടിക്കുന്നവരും ഉടമകളും ശ്രദ്ധിക്കാന്‍


കൊച്ചി: സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവരും ഉടമകളും മൊബൈല്‍ നമ്പര്‍ VAHAN (RC) & SARATHI അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാഹനവും വാഹന രേഖകളും സംബന്ധിച്ച് അപ്‌ഡേറ്റുകള്‍ കൃത്യമായി ലഭിക്കാന്‍ ഇതാവശ്യമാണെന്നും എംവിഡി കുറിച്ചു. വാഹന ഉടമയുടെ രേഖകള്‍ നിങ്ങളറിയാതെ മാറ്റാതിരിക്കാന്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍, ഒടിപി, അറിയിപ്പുകള്‍, ഇ ചലാന്‍ അറിയിപ്പുകള്‍, ലൈസന്‍സ് പുതുക്കല്‍ എന്നിവയ്ക്ക് സേവനം ഉപയോഗിക്കാമെന്നും കുറിപ്പില്‍ പറയുന്നു.


ആര്‍ ടി ഓഫീസ് സന്ദര്‍ശിക്കാതെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാം. QR കോഡ് സ്‌കാന്‍ ചെയ്‌തോ ലിങ്ക് ഉപയോഗിച്ചും മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം. വെബ്‌സൈറ്റ് - https://vahan.parivahan.gov.in/mobileupdate/, https://sarathi.parivahan.gov.in/sarathis.../mobNumUpdpub.do


 < b>എംവിഡിയുടെ കുറിപ്പ്


ഡ്രൈവിംഗ് ലൈസന്‍സ് / വാഹന ഉടമകള്‍ ശ്രദ്ധിക്കേണ്ടത്!


നിങ്ങളുടെ മൊബൈല്‍ നമ്പര്‍ VAHAN (RC) & SARATHI (ലൈസന്‍സ്) പോര്‍ട്ടലുകളില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ?


? വിവരങ്ങള്‍ കൃത്യമായി ലഭിക്കാന്‍


? നിങ്ങളുടെ വാഹന രേഖകള്‍ നിങ്ങളറിയാതെ മാറ്റാതിരിക്കാന്‍


? ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍


? ഒടിപി, അറിയിപ്പുകള്‍, ഇ ചലാന്‍ അറിയിപ്പുകള്‍, ലൈസന്‍സ് പുതുക്കല്‍ എന്നിവയ്ക്ക്


ഇപ്പോള്‍ തന്നെ ആര്‍ ടി ഓഫീസ് സന്ദര്‍ശിക്കാതെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാം!


?? QR കോഡ് സ്‌കാന്‍ ചെയ്യൂ അപ്ഡേറ്റ് ചെയ്യൂ


താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ചും മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്



Post a Comment

Thanks

Previous Post Next Post