റഷ്യന്‍ എണ്ണ വാങ്ങി അമിത ലാഭത്തിന് വില്‍ക്കുന്നു'; ഇന്ത്യക്കെതിരെ വീണ്ടും ട്രംപ്, തീരുവ ഇനിയും കൂട്ടുമെന്ന് ഭീഷണി


  വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്. ഇന്ത്യയ്ക്കുമേല്‍ കഴിഞ്ഞയാഴ്ച 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ്, തീരുവ ഇനിയും കുത്തനെ കൂട്ടുമെന്ന് ട്രൂത്ത് സോഷ്യല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. 25 ശതമാനം തീരുവ ഓഗസ്റ്റ് 7ന് പ്രാബല്യത്തില്‍ വരാനിരിക്കേയാണ് വീണ്ടും ട്രംപിന്റെ വെല്ലുവിളി.


റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യ അത് അമിത ലാഭത്തിന് വിപണിയില്‍ വില്‍ക്കുന്നുവെന്നും റഷ്യ എത്രപേരെ യുക്രൈനില്‍ കൊന്നൊടുക്കുന്നുവെന്നത് ഇന്ത്യക്ക് വിഷയമല്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ കേവലം റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, ഓപ്പണ്‍ മാര്‍ക്കറ്റില്‍ മറിച്ചുവിറ്റ് വലിയ ലാഭവും നേടുകയാണെന്ന് ട്രംപ് ആരോപിച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് പ്രത്യേകം പിഴയും ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു.


റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യ അത് അമിത ലാഭത്തിന് വിപണിയില്‍ വില്‍ക്കുന്നുവെന്നും റഷ്യ എത്രപേരെ യുക്രൈനില്‍ കൊന്നൊടുക്കുന്നുവെന്നത് ഇന്ത്യക്ക് വിഷയമല്ലെന്നും ട്രംപ് പറഞ്ഞു.


റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയെയും ചൈനയെയും ട്രംപ് രോഷം അറിയിച്ചിട്ടുണ്ട്. കാനഡയുടെ തീരുവ 35 ശതമാനം ആക്കി ഉയര്‍ത്താനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ട്രംപ് യുഎസ് വ്യാപാര രംഗത്ത് നാടകീയമായ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്നതിനാല്‍ ഈ ആഴ്ച തീരുവകള്‍ പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരും.

Post a Comment

Thanks

أحدث أقدم
Moonniyur Vartha