ചെമ്മാട് പട്ടാപ്പകല്‍ 12 കാരിയെതട്ടികൊണ്ടുപോകാന്‍ ശ്രമം ; ഒരാള്‍ കസ്റ്റഡിയിൽ


തിരൂരങ്ങാടി: പന്ത്രണ്ടുകാരിയെ  തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്‌തു. അസം സ്വദേശി അയിനുൽ അലിയെ(40)യാണ് നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചത്. ഇന്നു രാവിലെയാണ് സംഭവം. 

ട്യൂഷൻ കഴിഞ്ഞ്, ചെമ്മാട് ജനത ലാബിന്റെ പിൻവശത്തുള്ള റോഡിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെയായിരുന്നു അതിക്രമം.



പിന്നിലൂടെ വന്ന അക്രമി കുട്ടിയുടെ വായ് പൊത്തുപിടിക്കുകയും കൈകൾ പിന്നിലേക്കാക്കി വലിച്ചു കൊണ്ടുപോവാൻ ശ്രമിക്കുകയും ചെയ്‌തു. എന്നാൽ, കരാട്ടെ പരിശീലനം ലഭിച്ചിരുന്ന പെൺകുട്ടിയെ കീഴ്പ്പെടുത്താൻ അക്രമിക്ക് കഴിഞ്ഞില്ല. കുട്ടിയുടെ ബഹളം കേട്ട് തൊട്ടടുത്ത വനിതാ ഹോട്ടലിലെ ജീവനക്കാർ ഓടിയെത്തി. അതോടെ കുട്ടിയെ വിട്ട് അക്രമി ഒളിച്ചു. കൂടുതൽ നാട്ടുകാർ എത്തി അക്രമിയെ തിരഞ്ഞു കണ്ടുപിടിച്ചു. പിന്നീട് തിരൂരങ്ങാടി പോലിസ് എത്തി അയാളെ കസ്റ്റഡിയിൽ എടുത്തു. ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തതായി പോലിസ് അറിയിച്ചു.



Post a Comment

Thanks

أحدث أقدم
Moonniyur Vartha