മലപ്പുറം: പണം നൽകിയാൽ കാലിക്കറ്റ് സർവകലാശാലയുടെ സപ്ലിമെന്ററി പരീക്ഷകൾ എഴുതിത്തോറ്റവർക്ക് വിജയിച്ചതായി പരീക്ഷാഫലം ലഭ്യമാക്കാമെന്ന വാഗ്ദാനത്തിൽ വിദ്യാർഥികളിൽ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരേ സർവകലാശാല നടപടിക്കൊരുങ്ങുന്നു.
സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു ഇത്തരത്തിൽ ഒരു സംഘം തട്ടിപ്പ് നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
വ്യാജ വാഗ്ദാനം നൽകലിൽ സർവകലാശാലാ ഉദ്യോഗസ്ഥർക്കും ബന്ധമുണ്ടെന്നുള്ള തരത്തിലായിരുന്നു തട്ടിപ്പുകാർ സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയിരുന്നത്.
എന്നാൽ തട്ടിപ്പു സംഘങ്ങൾക്കു സർവകലാശാലാ ഉദ്യേഗസ്ഥരുമായി യാതൊരു ബന്ധവുമില്ലെന്നും പരീക്ഷാഫലം സംബന്ധിച്ച സർവകലാശാലയുടെ ഡാറ്റാബേസിൽ യതൊരുതരത്തിലും കടന്നുകയറാനോ ഫലം മാറ്റാനോ ഉള ഒരു സാഹചര്യവും നിലവിലില്ലെന്നും പരീക്ഷാ കൺട്രോർ അറിയിച്ചു.
إرسال تعليق
Thanks