ഷവർമ നിർമാണം: കൃത്രിമങ്ങൾക്ക് തടയിടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്


കോഴിക്കോട് : ഷവർമ തയ്യാറാക്കുന്നതിലെ കൃത്രിമങ്ങൾക്ക് തടയിടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോ ഹോട്ടലുകളിൽ ഷവർമ നിർമ്മിക്കുന്നതെന്ന് കണ്ടെത്താനായി ജില്ലയിൽ അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധനകൾ നടത്തി. 

കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട് ടൗൺ, കൊടുവള്ളി, കുന്ദമംഗലം, എലത്തൂർ, വടകര എന്നീ മേഖലകളിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഫൈൻ അടയ്ക്കുന്നതിനുള്ള നോട്ടീസും നൽകി. 


ചെറിയ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിനുള്ള നോട്ടീസും നൽകിയിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha