ചേളാരിയിൽ തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി ലൈനിൽ തട്ടി ദമ്പതിമാർക്ക് പരിക്ക്.


ചേളാരി :   ചേളാരിയിൽ തെങ്ങിൽ നിന്ന് തേങ്ങ പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി ഇലക്ട്രിക്  ലൈനിൽ തട്ടി ദമ്പതിമാർക്ക് പരിക്ക്.

ചേളാരി ആലുങ്ങൽ സ്വദേശി വേലായുധൻ,  ഭാര്യ ശാന്ത എന്നിവർക്കാണ് ഷോക്കേറ്റത്.

വീടിനു സമീപത്തുള്ള തെങ്ങിൽ നിന്ന് തേങ്ങ എടുക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു അപകടം സംഭവിച്ചത്.

വേലായുധനാണ്  ആദ്യം ഷോക്കേറ്റത്. ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശാന്തക്ക് ഷോക്കേറ്റത്. രണ്ടുപേർക്കും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.ഉടൻതന്നെ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേലായുധന്റെ നില ഗുരുതരമാണെന്നാണ് വിവരം.


റിപ്പോർട്ട് : 

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post