മലപ്പുറം: സഹകരണ സ്ഥാപനങ്ങളിലെ സബ് സ്റ്റാഫ് കാറ്റഗറിയിലെ ജീവനക്കാർക്ക് പ്രമോഷനുവേണ്ടി യോഗ്യത പരീക്ഷ നിർബന്ധമാക്കിയ
സാഹചര്യത്തിൽ യോഗ്യത പരീക്ഷക്ക് തയ്യാറെടുക്കുന്ന ജീവനക്കാർക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ കമ്മിറ്റി നടത്തുന്ന പരിശീലന ക്ലാസ് നാളെ രാവിലെ 9 മണിക്ക് (10-08-2025,ഞായര്‍) മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ തുടക്കമാവും.
ട്രെയിനിംഗ് പരിപാടിയുടെ ഉദ്ഘാടനം
സി.ഇ.ഒ സംസ്ഥാന പ്രസിഡന്‍റ് പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും.
സഹകരണ ട്രെയിനിംഗ് കോളേജുകളിൽ നിന്നും റിട്ടയർ ചെയ്ത സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും സഹകരണ മേഖലയിലെ പ്രഗൽഭരായിട്ടുള്ള വ്യക്തിത്വങ്ങളും പരിശീലന ക്ലാസുകൾക്ക് നേതൃത്വം നല്‍കും.
ഒഴിവ് ദിവസങ്ങളിലാണ് ക്ലാസ്സുകൾ നടക്കുക. നാളെ ആരംഭിക്കുന്ന പരിശീലന പരിപാടി സെപ്തംബർ 21 ന് അവസാനിക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫും ജന സെക്രട്ടറി അനീസ് കൂരിയാടനും പറഞ്ഞു.
إرسال تعليق
Thanks