മൂന്നിയൂർ ജലനിധി വിദ്യാഭ്യാസ പ്രതിഭകളെ ആദരിച്ചു.



മൂന്നിയൂർ: ജലനിധി ഗുണഭോക്താക്കളിൽ നിന്നും വിജയം നേടിയ വിദ്യാർത്ഥികളെ മൂന്നിയൂർ ശുദ്ധജല വിതരണ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.തലപ്പാറ ഖൈറാ മാൾ ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന സമ്മേളനം പി അബ്ദുൽ ഹമീദ് മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

  പ്രസിഡണ്ട് ഹൈദർ മൂന്നിയൂർ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ഏറ്റവും വലിയ സിംഗിൾ ജി പി ശുദ്ധജല പദ്ധതിയായ ജലനിധിയുടെഗുണഭോക്താക്കളുടെ മക്കളിൽ നിന്നും എസ്എസ്എൽസി പ്ലസ് ടു എൽ എസ് എസ് യുഎസ്എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.കേരളത്തിൽ തന്നെ ഒരു ജലനിധി പദ്ധതിക്ക് കീഴിൽ വിദ്യാർത്ഥിപ്രതിഭകളെ ആദരിക്കുന്നത് ആദ്യമായാണെന്നും ഇത് മാതൃകാപരവും വേറിട്ടതുമായ ഒരു പരിപാടിയാണെന്നും ഹമീദ് മാസ്റ്റർ പറഞ്ഞു. 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ എം സുഹറാബി ഉപഹാരങ്ങൾ നൽകി. എസ് എൽ ഇ സി സെക്രട്ടറിഹനീഫ മൂന്നിയൂർ,പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ സി പി സുബൈദ ജലനിധി ഭാരവാഹികളായ എം എ അസീസ്, സി എം കെ മൊയ്തീൻകുട്ടി,കുട്ടശ്ശേരി ശരീഫ , കെ ടി റഹീം, പുത്തൂർ റംല ഒ രമണി, ബ്ലോക്ക് മെമ്പർമാരായ ജാഫർ വെളിമുക്ക് സിടി അയ്യപ്പൻ മണമ്മൽ ഷംസുദ്ദീൻ,പി പി സഫീർ,കൈതകത്ത് സഹീറ,രാജൻ ചെരിച്ചിയിൽ കെ സുഹറാബി എന്നിവർ പ്രസംഗിച്ചു. 


റിപ്പോർട്ട് :

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha