വൈലത്തൂർ ടൗണിൽ തകർന്നുകിടക്കുന്ന ഫൂട്ട്പാത്ത് സ്ലാബുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് യൂണിറ്റ് പിഡബ്ല്യുഡി ഡിപ്പാർട്ട്മെന്റിന് പരാതി നൽകി.
നിലവിൽ ടൗണിലെ കാൽനടയാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തിക്കൊണ്ടാണ് തകർന്ന ഫുട്പാത്ത് സ്ലാബുകൾ നിലകൊള്ളുന്നത്, മഴക്കാലമായതിനാൽ ദുരിതം കൂടുകയും ചെയ്യുന്നു ഈ സാഹചര്യത്തിലാണ് പരാതി നൽകിയതെന്ന് യൂണിറ്റ് യൂത്ത് വിങ്ങ് ഭാരവാഹികൾ അറിയിച്ചു.
പ്രസിഡൻറ് മുത്തു പി .എം, ജനറൽ സെക്രട്ടറി മുജീബ് സാരിഫ്, ട്രഷറർ നിഷാദ് വിനോദ് ബേക്കറി തുടങ്ങിയവർ സന്നിഹിതരായിരുന്നു,
Post a Comment
Thanks