നന്നമ്പ്രയിൽ യൂത്ത് ലീഗിന് വനിതാ പ്രസിഡണ്ട്

തിരൂരങ്ങാടി : നിയോജക മണ്ഡലത്തിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മുസ്ല‌ിം യൂത്ത് ലീഗ് കമ്മിറ്റിയുടെ  പ്രസിഡന്റായി  വനിതയെ തെരഞ്ഞെടുത്തു. എ.കെ. സൗദ മരക്കാരുട്ടി യെയാണ് യൂത്ത് ലീഗ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത് . മുസ്ലിം യൂത്ത് ലീഗിന്റെ പുതിയ ഭരണഘടനയനുസരിച്ചാണ് യൂത്ത് ലീഗിൽ വനിതകൾക്ക് പ്രാതിനിധ്യം ലഭിക്കുന്നത്.

മലപ്പുറം ജില്ലയിൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയിൽ വനിതാ പ്രസിഡൻ്റാകുന്ന ആദ്യ വ്യക്തിയാണ് സൗദ. സംസ്ഥാനത്ത് ഇതിന് മുമ്പ് രണ്ട് ശാഖകളിൽ മാത്രമാണ് വനിതകൾ യൂത്ത് ലീഗിന്റെ പ്രസിഡൻറുമാരായിട്ടുള്ളത്, ഇത് സൗദയുടെ നേട്ടത്തിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

നന്നമ്പ്രയിലെ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ സജീവമായ എ.കെ. സൗദ മരക്കാരുട്ടി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് അംഗമാണ്. കർഷക സംഘം നേതാവായ എ കെ മരക്കാരുട്ടിയുടെ ഭാര്യയാണ്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha