വന്യജീവികളുടെ ആക്രമണത്തില്‍ കൃഷിനാശവും ജീവാപായവും സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുകയും ചികിത്സാ സഹായവും കാലോചിതമായി വര്‍ദ്ധിപ്പിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
തുക വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷി വകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തി പ്രപ്പോസല്‍ തയ്യാറാക്കി നിര്‍ദ്ദേശങ്ങള്‍ ഉടന്‍തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. നെന്മാറയിലെ നെല്ലിയാമ്പതി ഫ്ളയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസ് കോംപ്ലക്‌സ് പരിസരത്ത് നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വനനിയമങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷക സമൂഹത്തിന് പ്രയോജനകരമായ നിയമഭേദഗതികള്‍ അടുത്ത നിയമസഭാ സമ്മേളനത്തിലുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
إرسال تعليق
Thanks