സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഇനി മുതൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഒ.പി കൗണ്ടർ. സെപ്റ്റംബർ ഒന്ന് മുതലാണ് ഇത് നിലവിൽ വരിക. താലൂക്ക്, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ്, ജില്ലാ, ജനറൽ ആശുപത്രികളിലും സ്പെഷ്യാലിറ്റി ആശുപത്രികളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക കൗണ്ടറുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ ഏപ്രിൽ മുതൽ ഓൺലൈൻ ഒ.പി രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു.
വരിനിൽക്കാതെ അപ്പോയിന്റ്മെൻ്റ് എടുക്കുന്നതിന് ക്യു.ആർ കോഡ് സ്കാൻ ചെയ്‌തുകൊണ്ടുള്ള സൗകര്യവും നിലവിലുണ്ട്. ഇ-ഹെൽത്തിലൂടെ ഓൺലൈൻ രജിസ്ട്രേഷൻ സേവനം ഉപയോഗിക്കാൻ കഴിയാത്തവരിൽ കൂടുതലും മുതിർന്ന പൗരന്മാരാണ്. ഇതാണ് മുതിർന്ന പൗരന്മാർക്ക് പ്രത്യേക കൗണ്ടർ സജ്ജമാക്കാൻ കാരണമെന്നും വീണാ ജോർജ് പറഞ്ഞു.
Post a Comment
Thanks