2026 ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300രൂപ 2025 ആഗസ്റ്റ് 20-നകം അടക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാവുന്നതാണ്.
ഓൺലൈനായും പണമടക്കാം. പണമടക്കുന്നതിനായി ഓരോ കവറിനും പ്രത്യേകം ബാങ്ക് റഫറൻസ് നമ്പറും, പേരും രേഖപ്പെടുത്തിയ പേയ്മെന്റ് സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ നിന്നും ലഭിക്കും.
പണമടച്ച രശീതി, മെഡിക്കൽ സ്ക്രീനിംഗ് ആന്റ് ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് (ഗവൺമെന്റ് മെഡിക്കൽ ഓഫീസർ-അലോപ്പതി പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാഫോറവും അനുബബന്ധ രേഖകളു ഓഗസ്റ്റ് 25-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.
രേഖകൾ ഓൺലൈനായി സബ്‌മിറ്റ് ചെയ്യാനും സൗകര്യമുണ്ട്. ഇത് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐഡിയിൽ ലഭ്യമാകും. ലോഗിൻ ചെയ്ത് അപേക്ഷകർക്ക് തന്നെ അപ്ലോഡ് ചെയ്യാനുമാകും.
നിശ്ചിത സമയത്തിനകം പണമടക്കാത്തവരുടെ തെരഞ്ഞെടുപ്പ് മറ്റൊരറിയിനുപ്പു കൂടാതെ റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ തെരഞ്ഞെടുക്കുന്നതുമാണ്.
രേഖകൾ സ്വീകരിക്കുന്നതിന്നായി കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്. ആഗസ്റ്റ് 24-ന് ഞായറാഴ്‌ച രാവിലെ 10 മണി മുതൽ വൈകുരേം 4 മണി വരെ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രേഖകൾ സ്വീകരിക്കും. എറണാകുളത്ത് ആഗസ്റ്റ് 25-ന് തിങ്കളാഴ്‌ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ കലൂർ വഖഫ് ബോർഡ് ഓഫീസ് കോൺഫറൻസ് ഹാളിൽ രേഖകൾ സ്വീകരിക്കും.
എല്ലാ പ്രവൃത്തി ദിവസങ്ങളിലും കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജ്യണൽ ഓഫീസ്സിലും രാവിലെ 10 മണി മുതൽ വൈകുരേം അഞ്ച് മണി വരെ രേഖകൾ സ്വീകരിക്കുന്നതാണ്. സ്വീകരിക്കുന്നതാണ്. രേഖകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ആഗസ്റ്റ് 25.
തെരഞ്ഞെടുക്കപ്പെട്ടവവർക്ക് ആവശ്യമായ എല്ലാ നിർദ്ദേശങ്ങൾക്കുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ട്രൈനർമാരുടെ സേവനം എല്ലാ ജില്ലകളിലും ലഭ്യമാണ്. ഹജ്ജ് കമ്മിറ്റിക്ക് മറ്റു ഏജൻസികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല. വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഹജ്ജ് കമ്മിറ്റിക്ക് യാതൊരുവിധ ഉത്തരവദിത്വവുണ്ടായിരിക്കുന്നതല്ല.
ആവശ്യമായ നിർദ്ദേശങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനറുടെ സഹായം തേടുക.
ഫോൺ: 0483-2710717, 2717572, 8281211786.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുടെ നമ്പറുകളിൽ വാട്‌സ്ആപ്പിലൂടെയും ബന്ധപ്പെടാവുന്നതാണ്.
മലപ്പുറം മുഹമ്മദ് റഊഫ് യു. +9656206178
9446631366
9846738287
കോഴിക്കോട് നൗഫൽ മങ്ങാട് +8606586268
9495636426
Post a Comment
Thanks