താനൂർ നഗരസഭ ഒട്ടുമ്പുറത്ത് മൂന്നാമത്തെ നഗര ജനകീയാരോഗ്യ കേന്ദ്രം തുറന്നു

താനൂർ : താനൂർ നഗരസഭയിൽ നാഷണൽ ഹെൽത്ത് മിഷൻ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് അനുവദിച്ച മൂന്നാമത്തെ നഗര ജനകീയ ആരോഗ്യ കേന്ദ്രം ഒട്ടുമ്പുറത്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഒട്ടുമ്പുറം ഫാറൂഖ് പള്ളി പരിസരത്താണ് നഗരസഭയുടെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൂന്നാമത്തെ നഗര ജനകീയ ആരോഗ്യ കേന്ദ്രമുള്ളത്. 

  നഗരസഭ ചെയർമാൻ റഷീദ് മോര്യ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി.കെ. സുബൈദ അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.പി. അലി അക്ബർ, സി.കെ. എം ബഷീർ, രാധിക ശശികുമാർ, മുൻ ചെയർമാൻ പി.പി. ഷംസുദ്ധീൻ, കൗൺസിലർമാരായ വി.പി. ബഷീർ, നിസാം ഒട്ടുമ്പുറം, എ.കെ സുബൈർ, കെ. ജയപ്രകാശ്, ദിബീഷ് ചിറക്കൽ, എൻ.എച്ച്.എം. പ്രതിനിധി ഡോ. നസീല, നഗരസഭ സെക്രട്ടറി ടി. അനുപമ, ഡോ. ഷിറിൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.പി. അഷറഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.പി. ശശികുമാർ, ടി. അറമുഖൻ, ഹംസു മേപ്പുറത്ത്, എ.കെ. സിറാജ്, കുമാരൻ താനൂർ എന്നിവർ പ്രസംഗിച്ചു. മുൻ പഞ്ചായത്തംഗം ടി.വി. കുഞ്ഞൻ ബാവ ഹാജി, അഡ്വ. പി.പി. ഹാരിഫ്, അഡ്വ. കെ.പി. സൈതലവി, ഇ.പി. കുഞ്ഞാവ, ഡോ. രാഗിൽ, ഡോ. ഫാത്തിമ, എൻ.എച്ച്.എം. പി.ആർ.ഒ ജിൻഷ, ക്ലീൻ സിറ്റി മാനേജർ പ്രകാശൻ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രവീൺ എന്നിവർ സംബന്ധിച്ചു.

ഒരു ഡോക്ടർ, സ്റ്റാഫ് നഴ്സ്‌, ഫാർമസിസ്റ്റ്, ക്ലീനിംഗ് ജീവനക്കാരൻ തുടങ്ങി നാല് ജീവനക്കാരാണ് പുതിയ ആരോഗ്യ കേന്ദ്രത്തിൽ ഉണ്ടാവുക. ചികിത്സ പൂർണമായും സൗജന്യമായിരിക്കും.


നിലവിൽ കണ്ണന്തളി, കാരാട് എന്നിവിടങ്ങളിലാണ് നഗരസഭയിലെ മറ്റു രണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കുന്നുംപുറം നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലാണ് മൂന്ന് ജനകീയാരോഗ്യ കേന്ദ്രങ്ങളും. കുന്നുംപുറം നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജനറൽ ഒ.പിക്ക് പുറമെ സ്ത്രീ രോഗ വിഭാഗം, ഇ.എൻ.ടി, മനോരോഗ വിഭാഗം എന്നീ സ്‌പെഷ്യാലിറ്റി ഒ.പി കളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ പീഡിയാട്രിക് ഒ.പി. ഉടനെ ആരംഭിക്കും. 


ഒട്ടുമ്പുറം ജനകീയ ആരോഗ്യ കേന്ദ്രം തുറക്കുന്നതോടെ ഇത് മത്സ്യ തൊഴിലാളികൾക്ക് വലിയ അനുഗ്രഹമാകും


Post a Comment

Thanks

Previous Post Next Post