കോവിലകം സ്കൂളിൽ എസ് പി ജി യൂണിറ്റ് ഉത്ഘാടനവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു.


പരപ്പനങ്ങാടി :പി ഇ എസ് കോവിലകം സ്കൂളിൽ എസ് പി ജി(സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌) യൂണിറ്റ് ഉത്ഘാടനവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു. 


തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി പരപ്പനങ്ങാടി എസ് എച്ച് ഒ വിനോദ് വലിയാട്ടിൽ ഉത്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിലെ കുട്ടികൾക്കായി നടത്തിയ ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസും അദ്ദേഹം നയിച്ചു.


സ്കൂൾ പ്രിൻസിപ്പൽ ഉഷാ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിന് വാർഡ് കൗൺസിലർ ജയദേവൻ ആശംസകൾ അറിയിച്ചു സംസാരിച്ചു. അഷിത ടീച്ചർ സ്വാഗതവും വിദ്യാർത്ഥി പ്രധിനിധി റിജാസ് നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha