പാറക്കടവ് ജി എം യു പി സ്കൂളിൽ ന്യൂട്രീഷൻ ഗാർഡൻ പ്രവർത്തനമാരംഭിച്ചു

'ഹരിതക്കടവ്' എന്ന പേരിൽ മട്ടുപ്പാവ് കൃഷി ആരംഭിച്ചു.ന്യൂട്രീഷൻ ഗാർഡൻ& ഔഷധത്തോട്ടം... പ്രവർത്തനസജ്ജമായി.


മൂന്നിയൂർ:പാഠപുസ്തകത്തിലെ കൃഷിയെ മട്ടുപ്പാവിൽ പ്രവർത്തന സജ്ജമാക്കി പാറക്കടവ് ജി എം യു പി സ്കൂൾ .സ്കൂൾ ഉച്ചഭക്ഷണ പദ്ധതി,സീഡ് സ്കൂൾ ടീം, സ്കൂൾ ശാസ്ത്ര ക്ലബ്ബ്, സ്കൂൾ ന്യൂട്രീഷൻ ഗാർഡൻ ടീം എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.



ഹെഡ്മാസ്റ്റർ ശ്രീ:ശിവദാസൻ കെ പി സ്വാഗതം ആശംസിച്ചു.സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ:ഹാസിഫ് വി അധ്യക്ഷനായിരുന്നു. മൂന്നിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി:എൻ എം സുഹ്റാബി ഉദ്ഘാടനം ചെയ്തു. മൂന്നിയൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ:മുഹമ്മദ് അനീസ് മുഖ്യാതിഥിയായിരുന്നു.  വാർഡ് മെമ്പർ ശ്രീ:കല്ലൻ ഹുസൈൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി:സുജ തോമസ്, സീഡ് സ്കൂൾ കോർഡിനേറ്റർ  ശ്രീമതി:രജിത എൻ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഇൻ ചാർജ് ശ്രീ:പ്രമോദ് കെ പി എന്നിവർ ആശംസ അറിയിച്ചു. ന്യൂട്രീഷൻ ഗാർഡൻ ഇൻ ചാർജ് ശ്രീമതി:റോജ ടി നന്ദി അറിയിച്ചു.

Post a Comment

Thanks

أحدث أقدم