ഓരോ ഇടവേളകളിലും അപ്‌ഡേഷനുകള്‍ നടത്താന്‍ ശ്രമിക്കാറുള്ള വാട്‌സ്ആപ്പ് ഇതാ പുതിയ ഫീച്ചറുമായി എത്തിയിരിക്കുന്നു. ആളുകള്‍ക്ക് സന്ദേശം അയക്കാനുള്ളത ഗസ്റ്റ് ചാറ്റ് ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ആളുകള്‍ക്കാണ് ഈ ഫീച്ചര്‍ പ്രയോജനപ്പെടുന്നത്. നിലവില്‍ ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്.
വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ഒരാള്‍ക്ക് മറ്റേതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴി ഇതിന്റെ ലിങ്ക് അയച്ചു കൊടുക്കുക. അവര്‍ ചെയ്യേണ്ടത് അവരുടെ ബ്രൗസറില്‍ ലിങ്ക് തുറന്ന് ചാറ്റ് ആരംഭിക്കുക എന്നത് മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വാട്സ്ആപ്പ് വെബിന് സമാനമായ ഒരു വെബ് അധിഷ്ഠിത ഇന്റര്‍ഫേസിലൂടെ ഈ സജ്ജീകരണം പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗസ്റ്റ് ചാറ്റ് വഴി മീഡിയ ഷെയറിങ് നടക്കുമോ എന്ന കാര്യം വ്യക്തമല്ല. ഫോട്ടോ, വീഡിയോ, വോയ്‌സ് നോട്ട് തുടങ്ങിയവ ഷെയര്‍ ചെയ്യാന്‍ സാധിക്കുമോ എന്നത് വ്യക്തമല്ല.
Post a Comment
Thanks