കണ്ണില്ലാത്ത ക്രൂരത; എട്ടു വയസ്സുകാരനെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച് രണ്ടാനച്ഛൻ


കൊല്ലം: കൊല്ലത്ത് മൂന്നാം ക്ലാസുകാരനെ രണ്ടാനച്ഛൻ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ചു. ഇന്ന് രാവിലെയാണ് എട്ടു വയസ്സുകാരൻ ക്രൂരതക്ക് ഇരയായത്. സംഭവത്തെ തുടർന്ന് അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി കുരുത്തക്കേട് കാട്ടിയത് കൊണ്ട് പൊള്ളിച്ചെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്. പിതാവിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ അമ്മ വിദേശത്താണ്. കുഞ്ഞിൻ്റെ കാലിലാണ് ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടി.


മുത്തശ്ശിക്കും രണ്ടാനച്ഛനുമൊപ്പമാണ് കുട്ടി താമസിക്കുന്നത്. മുത്തശ്ശിയുമായി വികൃതി പിടിക്കുന്നതിനിടെ കുട്ടിയെ പൊള്ളിച്ചുവെന്നാണ് രണ്ടാനച്ഛൻ്റെ മൊഴിയിലുള്ളത്. മറ്റേതെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. വിഷയത്തിൽ സിഡബ്ല്യുസിയും ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് സിഡബ്ല്യുസിയേക്ക് മാറ്റാനും സാധ്യതയുണ്ട്.


അതേസമയം ആലപ്പുഴ നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ ഏറ്റെടുത്തു. സിഡബ്ല്യൂസി സംരക്ഷണം നൽകാമെന്ന് അറിയിച്ചെങ്കിലും വല്യമ്മയ്‌ക്കൊപ്പം നിന്നോളാമെന്നും അച്ഛനോട് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞാൽ മതിയെന്നും കുട്ടി സി ഡബ്ല്യൂസിയെ അറിയിച്ചതിനെ തുടർന്നാണിത്. ഔദ്യോഗിക പത്രം വല്യമ്മ ഏറ്റുവാങ്ങി. മികച്ച വിദ്യാഭ്യാസം നൽകി കുട്ടിയെ വളർത്തുമെന്ന് വല്യമ്മ ഉറപ്പ് നൽകിയതായി സിഡബ്ല്യൂസി ചെയർപെഴസൺ സതീദേവി അറിയിച്ചു.

Post a Comment

Thanks

أحدث أقدم