പരപ്പനങ്ങാടിയിൽ പരപ്പനാട് ഉൽസവം 28 ന്

  


പരപ്പനങ്ങാടി: പരപ്പനാട് എമർജൻസി ടീമിന്റെയും ബി.ടീം സൗഹൃദ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച്  ഓഗസ്റ്റ് 28 ന് പരപ്പനങ്ങാടിയിൽ   പരപ്പനാട് ഉൽസവം നടക്കും . പരപ്പനങ്ങാടിയുടെ ചരിത്രവും സാംസ്കാരിക തനിമയും  പ്രൗഡിയും വിളംബരം ചെയ്യുന്നതായിരിക്കും പരപ്പനാട് ഉൽസവം.

പരപ്പനാട് ഉൽസവത്തിന്റെ വിജയത്തിനായി 

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെയും പരിസര പ്രദേശങ്ങളിലെയും 

 വിവിധ ക്ലബ്ബുകളുടെയും സാമൂഹ്യ-സാംസ്കാരിക  പ്രവർത്തകരുടെയും വിപുലമായ കൺ വെൺഷൻ  പരപ്പനങ്ങാടി പീസ് ഓഡിറ്റോറിയത്തിൽ ചേർന്നു. പരപ്പനാട് എമർജൻസി ടീം ചെയർമാൻ ഡോ: കബീർ മച്ചിഞ്ചേരി അദ്ധ്യക്ഷ്യം വഹിച്ചു. പരപ്പനങ്ങാടി നഗരസഭാ ചെയർമാൻ പി.പി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. മുൻ സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അഷ്റഫ് കുഞ്ഞാവാസ്, അസീസ് കൂളത്ത്,ദേവൻ ആലുങ്ങൽ , സക്കീർ പരപ്പനങ്ങാടി , റഫീഖ് സ്വർണാലയ , സുബ്രമണ്യൻ പാലത്തിങ്ങൽ, മുരളീധരൻ ,കെ.ടി.വിനോദ്, അഷ്റഫ് കളത്തിങ്ങൽ പാറ, മുനീർ ഉള്ളണം, പി.ആർ.ലത്തീഫ്, അഷ്റഫ് കുന്നുമ്മൽ , പ്രസംഗിച്ചു. പരപ്പനാട് ഉൽസവത്തിന്റെ വിജയത്തിനായി ഡോ: കബീർ മച്ചിഞ്ചേരി ചെയർമാനായും വിനോദ് ജനറൽ കൺവീനറായും വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. വിനോദ് പരപ്പനങ്ങാടി സ്വാഗതവും കുഞ്ഞി മുഹമ്മദ് നന്ദിയും പറഞ്ഞു.

Post a Comment

Thanks

Previous Post Next Post