ബാലുശ്ശേരി : ബാലുശ്ശേരി തത്തമ്പത്ത് ഭാഗത്ത് ബാലുശ്ശേരി എക്സൈസ് സംഘം നടത്തിയ റെയിഡിൽ 250 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. പ്ലാസ്റ്റിക് പാത്രങ്ങളിലാണ് വാഷ് സൂക്ഷിച്ച് വെച്ചിരുന്നത്. വാഷ് സൂക്ഷിച്ചവരെപ്പറ്റി അന്വേഷണ നടന്നുവരികയാണ്.
ഓണത്തോടനുബന്ധിച്ച് വ്യാജചാരായം വാറ്റാൻ വേണ്ടിയാണ് വാഷ് സൂക്ഷിച്ച് വെച്ചത്. ബാലുശ്ശേരി അസി: എക്സൈസ് ഇൻസ്പെക്ടർ എൻ. രാജുവിൻ്റെ നേതൃത്വത്തിൽ നടന്ന റെയിഡിൽ അസി: എക്സൈസ് ഇൻസ്പെക്ടർ പി.എൻ. രാജീവൻ, പ്രിവൻ്റീവ് ഓഫീസർ സോണേഷ് കുമാർ,റബിൻ. ആർ. ജി . എന്നിവർ പങ്കെടുത്തു.
إرسال تعليق
Thanks