ചേലേമ്പ്ര | 'കരുതലിന്റെ താളം, മരണത്തിന്റെ ഭാഷ, നട്ടുച്ചക്കിരുട്ട്' പ്രമേയമാക്കി എസ് എസ് എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവിന് ചേലേ മ്പ്ര ചേലൂപാടത്ത് തുടക്കം.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സി കെ ശക്കീർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
കേരളീയം മാസിക എഡിറ്റർ എസ് ശരത് മുഖ്യാതിഥിയായി.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എം സ്വാബിർ സഖാഫി സാഹിത്യഭാഷണം നടത്തി. മലപ്പുറം വെസ്റ്റ് ജില്ലാ ജന. സെക്രട്ടറി പി ടി അഫ്ളൽ, കേരള മുസ്ലിം ജമാഅത്ത് തേഞ്ഞിപ്പലം സോൺ ജന. സെക്രട്ടറി കെ ടി അബു, ദേവകിയമ്മ മെമ്മോറിയൽ ഇൻസ്റ്റി റ്റ്യൂഷൻസ് മാനേജർ എം നാ രായണൻ സംസാരിച്ചു. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പി അബ്ദുൽ ഹമീദ് എം എൽ എ മുഖ്യാതിഥിയാകും.
എസ് വൈ എസ് സംസ്ഥാന ഫിനാ. സെക്രട്ടറി എം മുഹമ്മ ദ് സ്വാദിഖ് വെളിമുക്ക് ഉദ്ഘാട നം ചെയ്യും. എസ് എസ് എഫ് കേരള എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് സ്വാദിഖ് തെന്നല അനുമോദന ഭാഷണം നടത്തും.
വിവിധ വേദികളിലായി 9 സെക്ടറുകളിൽ നിന്നുള്ള 1500 വിദ്യാർത്ഥികൾ മത്സരിക്കും
Post a Comment
Thanks