ഈ വർഷം plus one ന് ചേര്‍ന്ന കുട്ടികൾക്ക് E Grants Scholarship 2025 -2026 | Apply Now



🔴ഈ വർഷം plus one ന് ചേര്‍ന്ന കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ e grants portal   സജ്ജമാണ്.

▪️SC,ST,OEC,General, OBC( Muslim, Christian ഒഴികെ) ,OBC(H) വിഭാഗങ്ങൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.

▪️SC,ST,OEC വിഭാഗത്തില്‍പ്പെട്ട എല്ലാ കുട്ടികളും നിർബന്ധമായും അപേക്ഷിക്കണം. വരുമാന പരിധി ഇല്ല.

▪️SC വിഭാഗത്തില്‍ വാർഷിക വരുമാനം 2.5  ലക്ഷത്തിൽ താഴെ ഉള്ളവർ CSS വിഭാഗത്തിലും അതിനു മുകളിലുള്ളവർ Non CSS വിഭാഗത്തിലും അപേക്ഷിക്കണം

▪️മറ്റുള്ള വിഭാഗങ്ങൾക്ക് വരുമാന പരിധി ഉണ്ട്.

▪️OBC, EBC ( general) വിഭാഗത്തില്‍പ്പെട്ട കുട്ടികൾക്ക് PM YASASVI scholarship ന് അപേക്ഷിക്കാനുള്ള വരുമാന പരിധി 2.5 ലക്ഷത്തിൽ താഴെ.

▪️OBC(H) വരുമാന പരിധി  6 ലക്ഷത്തിൽ താഴെ.

🔴അപേക്ഷിക്കാൻ വേണ്ട രേഖകൾ

▪️E grants ൽ register ചെയ്തിരിക്കുന്ന phone number activated ആയ ഫോൺ( pre matric scholarship കിട്ടിയിരുന്നവർക്ക്)

▪️Plus one allotment letter ( ഏകജാലക അപേക്ഷ നമ്പർ, ജനന തീയതി, പഠിക്കുന്ന സ്കൂൾ ഉൾപ്പെടുന്ന പേജ്)

▪️ SSLC 

▪️ആധാർ

▪️Bank passbook ( കുട്ടിയുടെ പേരിൽ മാത്രമുള്ളതും, ആധാർ seeded ഉം  ആയിരിക്കണം.)

▪️ ജാതി സർട്ടിഫിക്കറ്റ് ( മൂന്നു വർഷത്തിനകം എടുത്തത്.)

🔴 SC,ST വിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് നിർബന്ധം.  ( ബാക്കിയുള്ളവർക്ക് SSLC ആയാലും  മതി)

▪️വരുമാന സർട്ടിഫിക്കറ്റ്( ഒരു വർഷത്തിനകം എടുത്തത്.)

▪️ഫോട്ടോ

 അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ്‌ രക്ഷിതാവും കുട്ടിയും ഒപ്പിട്ട്  സ്കൂളിൽ എത്തിക്കുക.

📌SC ,ST,OEC,  OBC(H) കുട്ടികൾ അപേക്ഷക്കൊപ്പംfree ship card കൂടി  generate ചെയ്യേണ്ടതാണ്.

📌ശ്രദ്ധിക്കുക...സ്കൂൾ ട്രാൻസ്ഫർ കൊടുക്കാൻ താത്പര്യപ്പെടുന്ന കുട്ടികൾ ട്രാൻസ്ഫർ കഴിഞ്ഞ ശേഷം അപേക്ഷിച്ചാൽ മതിയാകും.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha