GVHSS ചെട്ടിയാൻകിണർ സ്കിൽ ഡെവലപ്‌മെന്റ് സെന്ററിൽ രക്ഷിതാക്കളുടെ ആദ്യ യോഗം നടന്നു



ചെട്ടിയാൻകിണർ: GVHSS ചെട്ടിയാൻകിണർ സ്കിൽ ഡെവലപ്‌മെന്റ് സെന്ററിൽ രക്ഷിതാക്കളുടെ ആദ്യ യോഗം 27-07-2025 ഞായറാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ വച്ച് നടന്നു.

BRC ട്രെയിനർ സരിത ടീച്ചർ യോഗത്തിന് അധ്യക്ഷയായി. SDC കോർഡിനേറ്റർ ഷാന ജാസിൽ സ്വാഗതം പറഞ്ഞു. താനൂർ ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ റിയോൺ സർ യോഗം ഉദ്ഘാടനം ചെയ്തു. ട്രെയിനർമാരായ ലെനിൻ സുരേന്ദ്രനും വിഷ്ണുവും Cloud Computing, Graphic Designing എന്നീ കോഴ്‌സുകളുടെ പ്രാധാന്യം വിശദീകരിച്ചു.

യോഗത്തിൽ ID കാർഡ് , Discipline, OJT, ഫീൽഡ് വിസിറ്റ് എന്നിവയെക്കുറിച്ച് വിശദമായ ചർച്ച നടന്നു. രക്ഷിതാക്കൾക്ക് OJT, ഫീൽഡ് വിസിറ്റുകൾ സംബന്ധിച്ച് ബോധവത്കരണം നൽകി. ID കാർഡ് തയ്യാറാക്കാൻ യോഗത്തിൽ തീരുമാനമായി. യോഗത്തിനുശേഷം രക്ഷിതാക്കൾ കുട്ടികളുടെ ക്ലാസ് റൂം, ലാബ് എന്നിവ സന്ദർശിച്ചു.വിദ്യാർത്ഥിനി റിഷാന നന്ദി രേഖപ്പെടുത്തി.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha