കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥിക്ക് ഡിജിറ്റൽ വായന സൗകര്യം ഒരുക്കി പുതിയ ടാബ് കൈമാറി


കാഴ്ച പരിമിതിയുള്ള ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിക്ക് പാഠ പുസ്തകങ്ങൾ വായിച്ച് പഠിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയ സ്കൂളിലെ ഹെഡ്മാസ്റ്ററും, സ്പെഷൽ എജ്യൂക്കേറ്റർ അധ്യാപിക വനജ ടീച്ചറും യൂനിറ്റി ഫൗണ്ടേഷൻ പ്രവർത്തകരുമായി ബന്ധപ്പെട്ട് കുട്ടിയുടെ അവസ്ഥ ബോധ്യപ്പെടുത്തിയതിൻ്റെ ഫലമായി യൂനിറ്റി ഫൗണ്ടേഷൻ പ്രവർത്തകർ  കുട്ടിക്ക് പാഠ പുസ്തകങ്ങൾ വായിച്ച് പഠിക്കാനായി ഡിജിറ്റൽ വായന സൗകര്യം ഒരുക്കിക്കൊണ്ട് പുതിയ ടാബ് ഇന്ന് സ്കൂളിലെത്തി പ്രധാനധ്യാപകൻ ഉസ്മാൻ മാസ്റ്റർക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പൾ ഒ. ഷൗക്കത്ത് മാസ്റ്റർ 

യുണിറ്റി ഫൗണ്ടേഷൻ ഭാരവാഹികൾ

ഇസ് മാഇൽ കൂളത്ത്,ഫൈസൽ സമീൽ, അമർ മനരിക്കൽ, മുനീർ കൂർമത്ത്, ഇസ്ഹാഖ് തോട്ടുങ്ങൽ, ടി.മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ, എം.പി.അലവി മാസ്റ്റർ എന്നിവർ പങ്കെടുത്തു

Post a Comment

Thanks

Previous Post Next Post
Moonniyur Vartha