വിതുരയിൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് കോൺ​ഗ്രസ് സമരം; ആദിവാസി യുവാവിന് ദാരുണാന്ത്യം


  ആംബുലൻസ്‌ തടഞ്ഞവർക്കെതിരെ നിയമനടപടി: മന്ത്രി ഒ ആർ കേളു 


വിതുരയില്‍ ഗുരുതരാവസ്ഥയിലായ ആദിവാസി യുവാവിനെയും കൊണ്ടുപോയ ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ആംബുലന്‍സ് തടഞ്ഞതിനാലാണ് ആദിവാസി യുവാവ് ബിനുവിന്റെ ജീവന്‍ നഷ്ടമായതെന്ന് ബന്ധുക്കള്‍. ബിനുവിന്റെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി.ജോയ് പറഞ്ഞു.


ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയിലായ ബിനുവിനെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിതുര ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എത്രയും വേഗം രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ബിനുവുമായി മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെടുന്നതിനിടെ ആംബുലന്‍സ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ തടഞ്ഞത്. പ്രതിക്ഷേധം കാരണം ബിനുവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ അരമണിക്കൂര്‍ വൈകിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മെഡിക്കല്‍ കോളജില്‍ വച്ച് പിന്നീട് മരണപ്പെട്ടു.

ബിനുവിന്റെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കി. 



രോഗിയുടെ അവസ്ഥ പറയാൻ ശ്രമിച്ച ആശുപത്രി അധികൃതരോടും പ്രതിഷേധക്കാർ തട്ടിക്കയറി. ബന്ധുക്കൾ പറഞ്ഞിട്ടും ആംബുലൻസ് വിടാൻ പ്രവർത്തകർ തയാറായില്ല. ഇതോടെ അരമണിക്കൂറോളം വൈകിയാണ് രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്. പിന്നാലെ രോഗി മരിക്കുകയായിരുന്നു. എന്നാൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചില്ലായിരുന്നുവെങ്കിൽ അനിയനെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ബിനുവിന്റെ ബന്ധു പറഞ്ഞു.


 ഗുരുതരാവസ്ഥയിൽ ഉള്ള രോഗിയെ കൊണ്ടുപോകുന്ന ആംബുലൻസ് ആണെന്ന് അറിയില്ലായിരുന്നു എന്നാണ് ആംബുലൻസ് തടഞ്ഞതിൽ കോൺഗ്രസ് വിശദീകരണം; 

Post a Comment

Thanks

Previous Post Next Post
Moonniyur Vartha