റോഡ് തറവാടല്ല; വീതിയുണ്ടെന്ന് കരുതി വളവുകള്‍ പാര്‍ക്കിങ്ങിനുള്ളതല്ല, കനത്ത വില നല്‍കേണ്ടിവരുമെന്നും എം വി ഡി

 


വാഹനം പാർക്ക് ചെയ്യുന്നതിൽ മലയാളികൾ കാണിക്കുന്ന സ്വാർഥതയിലേക്ക് വെളിച്ചംവീശി എം വി ഡി. റോഡിലെ വളവുകളിലും ജംഗ്ഷനുകളിലും വീതി കൂടുതല്‍ ഉണ്ടെന്ന് കരുതി വാഹനം നിര്‍ത്തിയിടുന്ന നല്ലൊരു വിഭാഗം നമുക്ക് ഇടയിലുണ്ട്. വാഹനം തിരിയുന്ന ഇത്തരം സ്ഥലങ്ങളില്‍ റോഡിന് കൂടുതല്‍ സ്ഥലം നല്‍കിയിരിക്കുന്നത് വാഹനം അനായാസമായി തിരിയാനും കാഴ്ചകള്‍ മറഞ്ഞുള്ള അപകടങ്ങള്‍ ഒഴിവാക്കാനും ആണ്. എങ്ങനെ വാഹനം ഓടിക്കണം എന്നത് പോലെ തന്നെ പ്രധാനമാണ് എങ്ങനെ വാഹനം നിര്‍ത്തിയിടണം എന്നുള്ളതുമെന്ന് എം വി ഡി ചൂണ്ടിക്കാട്ടി.


പല അപകടങ്ങളുടെയും കാരണം ചികയുമ്പോള്‍ ഒറ്റനോട്ടത്തില്‍ നിഷ്‌കളങ്കമെന്ന് തോന്നിക്കാവുന്ന രീതിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ പങ്ക് വലുതാണ്

ഡ്രൈവിങ് റെഗുലേഷന്‍ 22 പ്രകാരം ഒരു വളവിന് സമീപമോ കാഴ്ച തടസ്സപ്പെടുന്നിടത്തോ തെറ്റായ ദിശയിലെ പാര്‍ക്ക് ചെയ്യുന്നത് കുറ്റകരമാണ്. എളുപ്പവും സ്വന്തം സൗകര്യവും മാത്രം നോക്കുന്നവര്‍ നിരത്തിലും അതേ സ്വഭാവ വിശേഷങ്ങള്‍ കാണിക്കുമെന്നും എം വി ഡി സോഷ്യൽ മീഡിയയിൽ കുറിച്ചു

Post a Comment

Thanks

Previous Post Next Post
Moonniyur Vartha