കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് സമ്മേളനം

 


പരപ്പനങ്ങാടി : കേരള പ്രവാസി സംഘം പരപ്പനങ്ങാടി വില്ലേജ് സമ്മേളനം പ്രസൻ്റേഷൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുതിർന്ന പ്രവാസി ടി.പി. കുഞ്ഞാലൻ കുട്ടി പതാക ഉയർത്തി. സമ്മേളനം ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.പി. സെക്കീർ ഉദ്ഘാടനം ചെയ്തു. 


 വില്ലേജ് സെക്രട്ടറി ആലുങ്ങൽ ശശികുമാർ പ്രവർത്തന റിപ്പോർട്ട്  അവതരിപ്പിച്ചു.

ജില്ലാ കമ്മറ്റി അംഗം നൗഷാദ് താനൂർ, തിരൂരങ്ങാടി

ഏരിയ സെക്രട്ടറി അബ്ദുറഹ്മാൻ മച്ചിങ്ങൽ, ഏരിയ പ്രസിഡൻ്റ് ലത്തീഫ് തെക്കെപ്പാട്ട്

എന്നിവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു.


സമ്മേളനം ഭാരവാഹികളായി എ.വി വിജയകൃഷ്ണൻ പ്രസിഡൻ്റ്, കെ. സുരേഷ് സെക്രട്ടറി, കെ. മുരളി ട്രഷറർ, പി.പി. മാജിദ്, ഇ. അസ്ക്കർ വൈ. പ്രസിഡൻ്റ്, എ.വി. ജിത്തു വിജയ്, സലീം എലിമ്പാടൻ ജോ. സെക്രട്ടറി എന്നിവരെയും എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങളായി ശശികുമാർ ആലുങ്ങൽ, എം. ഷാജി, ടി.പി. കുഞ്ഞാലൻ കുട്ടി, പി.കെ. അഷ്റഫ്, സി. സിറാജ്, ഷമീർ, ഇസ്മായിൽ കോണിയത്ത്, ജാഫർ കുന്നുമ്മൽ, പ്രശാന്ത് അയിനിക്കാട്ട് എന്നിവരെയും തിരഞ്ഞെടുത്തു.


ടി.പി. കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ആലുങ്ങൽ ശശികുമാർ സ്വാഗതവും, എ.വി. വിജയ കൃഷ്ണൻ നന്ദിയും അറിയിച്ചു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha